??. ???? ???????????? ???????????? ????????? ??????????

പലിശ വിരുദ്ധ ജനകീയ സമിതി റിഫ ഏരിയ കൺവെൻഷൻ ശ്രദ്ധേയമായി

മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതി​​െൻറ ഭാഗമായി റിഫയിൽ സംഘടിപ്പിച്ച കൺവെൻ ഷൻ ശ്രദ്ധേയമായി. പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന്​ ഉത്ഘാടനം ചെയ്​ത ഐ.സി.ആര്‍.എഫ് വൈ സ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ പറഞ്ഞു. മലയാളികളായ പലിശക്കാരുടെ കെണിയിൽ​െപ്പട്ട്​ മലയാളികൾ ദുരിതത്തിൽപ ്പെടുന്ന അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്​. ഇത് തടയേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്‍റെ കടമയാണ്.

സമ ിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.ആര്‍.എഫി​​െൻറ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളില്‍ നിന്ന്​ മുദ്രപത്രങ്ങളും നാട്ടിലെ ചെക്കുകളും മറ്റു രേഖകളും കൈവശപ്പെടുത്തി ഇരകളെയും അവരുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കേരള സർക്കാറി​​െൻറ ഭാഗത്തു നിന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് സമിതിയുടെ ഉപദേശക സമിതി അംഗവും പ്രവാസി കാര്യ കമ്മിഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. പ്രവാസികൾ ഒരു കാരണവശാലും തങ്ങളുടെ പാസ്പോര്‍ട്ട് ഏതെങ്കിലും രേഖയായോ ഈടായോ മറ്റുള്ളവര്‍ക്ക്നല്‍കരുതെന്നും, അത്തരം കാര്യങ്ങള്‍ ബഹ്​റൈനിലെയും ഇന്ത്യയിലെയും നിയമങ്ങള്‍ക്ക്​ എതിരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം റിഫയിലെ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. മലയാളികളായ ധാരാളം പലിശക്കാർ റിഫകേന്ദ്രീകരിച്ച്​ ഇടപാടുകള്‍ നടത്തുന്നുണ്ട് എന്ന് കൺവൻഷനിൽ പ​െങ്കടുത്തവർ പറഞ്ഞു. പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം ശക്തമായതോടെ അത് മറികടക്കാൻ പലിശക്കാർ, നാട്ടിൽ പണം കൈമാറുന്ന രീതിയിലുള്ള നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലേക്ക് മാറിയതായും കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ അഭിപ്രായപ്പെട്ടു. ആവശ്യക്കാരനനുസരിച്ച് നാട്ടിൽ കുഴൽപണം കൈമാറുകയും ഇവിടെ അതിനുള്ള ദിനാർ തവണകളായി വൻ പലിശയോടു കൂടി പിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ്​ ചിലർ നടത്തുന്നത്​. ഇതി​നായി ആധാരം ഉൾപ്പെടെയുളള രേഖകൾ നാട്ടിൽ പ്രവാസിയുടെ ബന്​ധുക്കളിൽനിന്ന്​ വാങ്ങുകയും ചെയ്യും.

പലിശ മുടങ്ങിയാൽ പ്രവാസിയുടെ ഉറ്റബന്​ധുക്കൾ കുടുങ്ങുമെന്നതാണ്​ ഇതി​​െൻറ മറ്റൊരു തിക്​തഫലം. പ്രവാസി സമൂഹത്തിന്‍റെ മുഖ്യധാരയിലുള്ള പല പ്രമുഖരും ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതും മിക്ക ഇടപാടുകളിലും ഇവർ ബിനാമിയായി പ്രവർത്തിക്ക​ുന്നതായും കൺവൻഷനിൽ ആ​ക്ഷേപമുയർന്നു. കൺവൻഷനിൽ ഒ.ഐ.സി.സി ബഹ്‌റൈന്‍ പ്രസിഡൻറ്​ ബിനു കുന്നന്താനം, കെ.എം.സി.സി റിഫ സ​െൻറര്‍ പ്രസിഡൻറ്​​ അബ്ദുല്‍ അസീസ്‌, പ്രതിഭ നിർവാഹക സമിതി അംഗം ഷിബു ചെറുതുരുത്തി, നവകേരള പ്രതിനിധി ഷാജിത് മൂതല, എക്സിക്യുട്ടിവ് അംഗംനിസാര്‍ കൊല്ലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ റിഫ ഏരിയയില്‍ ഏകോപിപ്പിക്കുന്നതിനായി അഷറഫ്- വന്‍സ്പോട്ട് കമ്പ്യൂട്ടര്‍, ജാബിർ, ഉസ്മാൻ ടിപ്ടോപ്‌ എന്നിവരെ തെരഞ്ഞെടുത്തു. സമിതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കണ്‍വീനര്‍ യോഗാനന്ദ് വിശദീകരിച്ചു. കെ.കെ. മുനീര്‍, മനോജ്‌ വടകര, സലാം മമ്പാട്ടുമൂല, നാരായണന്‍, സതീശന്‍, ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ ജമാൽ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ രാജൻ പയ്യോളി സ്വാഗതവും ജനറൽ സെക്രട്ടറി ഷാജിത്ത് മലയിൽ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT