മനാമ: കാൻസർ രോഗികൾക്കുള്ള ചികിത്സക്കായി ‘കാൻസർ കെയർ ഗ്രൂപ്പ്’ 1750 ദിനാറിെൻറ സഹായം ‘ബഹ്‌റൈൻ കാൻസർ സൊസൈറ്റി’ പ്രതിനിധി ഡോ. മറിയം ഫിദക്കു കൈമാറി. ‘കാൻസർ കെയർ ഗ്രൂപ്പ്’ പ്രസിഡൻറ് ഡോ.പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി.സലിം, ട്രഷറർ സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു, ഡോ. ഇക്ബാൽ, വനിത വിഭാഗം സർവീസ് വിങ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
‘കാൻസർ കെയർ ഗ്രൂപ്പ്’ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിക്കുന്ന തുക ഇന്ത്യക്കാർ അടക്കമുള്ളവർക്ക് സഹായം നൽകുന്ന ‘ബഹ്‌റൈൻ കാൻസർ സൊസൈറ്റി’ക്കാണ് കൈമാറാറുള്ളത്. കഴിഞ്ഞ വർഷം 4680 ദിനാർ കൈമാറിയിരുന്നു. ഈ വരുന്ന ഒക്ടോബറിൽ ഇതിനായി ധനസമാഹരണ വിരുന്ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത മൂന്നു മാസക്കാലം ഗ്രൂപ്പ് നടത്താൻ പോകുന്ന വിവിധ പരിപാടികൾ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടെ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.