മനാമ: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ചതിനാൽ പ്രതിസന്ധിയിലായത് വിദ്യാർഥികളാണ്. ഇന്ത്യൻ സിലബസിലുള്ള സ്കൂളുകളിൽ സി.ബി.എസ്.ഇ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ മാത്രമാണ് ഇനി നടക്കാനുള്ളത്. മറ്റു നാലു പരീക്ഷകളും കഴിഞ്ഞു. ഒരു പരീക്ഷക്കുവേണ്ടി മാത്രമായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. പന്ത്രണ്ടാം ക്ലാസിൽ രണ്ടു സ്ട്രീമിൽ മാത്രമാണ് എല്ലാ പരീക്ഷകളും കഴിഞ്ഞത്. മറ്റു സ്ട്രീമുകളിൽ ഒാരോ പരീക്ഷകൾ ബാക്കിയുണ്ട്. ഒന്നുമുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ബഹ്റൈൻ സർക്കാറിെൻറ അനുമതിക്ക് കാത്തിരിക്കുകയാണ് സ്കൂളുകൾ.
സർക്കാർ അനുമതി ഉണ്ടെങ്കിലേ സ്കൂളുകൾക്ക് തീരുമാനം എടുക്കാൻ കഴിയൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പരീക്ഷകൾ നടക്കാത്തതിനാൽ നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത രക്ഷിതാക്കൾ പ്രതിസന്ധിയിലാണ്. നാട്ടിലെ ലോക്ഡൗൺ കഴിഞ്ഞാലും എന്നു പോകാൻ പറ്റുമെന്ന് ഇവർക്ക് ഉറപ്പില്ല. മക്കളെ നാട്ടിലെ വിദ്യാലയങ്ങളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നവരും പ്രതിസന്ധി നേരിടുന്നുണ്ട്. 10, 12 ക്ലാസുകളിലെ അധ്യയനം മുടങ്ങാതിരിക്കാൻ ഇന്ത്യൻ സ്കൂളിൽ ഇന്നലെ മുതൽ വെർച്വൽ ക്ലാസ് തുടങ്ങിയിട്ടുണ്ട്. ഒാരോ ക്ലാസിലെയും പാഠഭാഗങ്ങൾ അധ്യാപകർ തയാറാക്കി റെക്കോഡ് ചെയ്ത് പേരൻറ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. വിപുലമായ ഒാൺലൈൻ പഠനത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഉടൻതെന്ന ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.