മനാമ: ബൂരിയിലെ വെറ്ററിനറി മെഡിക്കൽ സെന്റർ വിപുലീകരണ പദ്ധതി മുനിസിപ്പൽ, കാർഷികമന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് എന്നിവർ വിലയിരുത്തി. ഭക്ഷ്യസുരക്ഷാ മേഖലയിലെയും മൃഗസമ്പദ് രംഗത്തെയും മുഖ്യ പദ്ധതിയാണിത്.
മാംസ വ്യാപാരം, ഭക്ഷ്യസുരക്ഷ എന്നിവക്ക് കൂടുതൽ കരുത്തുനൽകാൻ പദ്ധതി വഴിയൊരുക്കുമെന്നാണ് കരുതുന്നത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കളുടെ ആരോഗ്യം ഉറപ്പാക്കാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി 4,000 ചതുരശ്ര മീറ്ററിലാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.