മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂനിറ്റ് കുടുംബസംഗമം നടത്തി. മൂസ കെ. ഹസൻ ഈമാനും തവക്കലും എന്ന വിഷയത്തിൽ പഠന ക്ലാസെടുത്തു. ഈമാൻ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുമ്പോഴാണ് വിശ്വാസം മധുരമായി മാറുന്നത്.
അത്തരം വിശ്വാസികളാണ് തന്റെ സ്രഷ്ടാവായ നാഥനുമായി അഭേദ്യമായ ബന്ധത്തിലേർപ്പെടുന്നത്. എല്ലാ പ്രതിസന്ധികളിലും അവർ ദൈവത്തിൽ ഭാരമേൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് പി.എം. അശ്റഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹമൂദ് മായൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സെക്രട്ടറി ഷാനിബ് റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.