അബ്ബാസ് മലയിലിനുള്ള ഉപഹാരം സുബൈർ എം.എം കൈമാറുന്നു

അബ്ബാസ് മലയിലിന് ഫ്രൻഡ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ബഹ്റൈനിലെ സാമൂഹിക, ജീവ കാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ അബ്ബാസ് മലയിലിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. ഫ്രൻഡ്സിന്‍റെ വിവിധ ഏരിയകളിലെ പ്രസിഡന്‍റ്, കേന്ദ്ര അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ജനറൽ സെക്രട്ടറി, കേന്ദ്ര സമിതി അംഗം, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാനും സൗമ്യമായ ഇടപെടലുകൾകൊണ്ട് മറ്റുള്ളവരെ ചേർത്ത് പിടിക്കാനും പ്രത്യേക പാടവമുള്ള വ്യക്തിത്വമാണെന്ന് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മൂന്നുപതിറ്റാണ്ടിലധികം നീണ്ട തന്റെ പ്രവാസ ജീവിതത്തിനുശേഷം സന്തോഷത്തോടെയും ഏറെ സംതൃപ്തിയോടെയുമാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ് സുബൈർ എം.എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി സമാപനവും നിർവഹിച്ചു.

ഖാലിദ് ചോലയിൽ, എ.എം. ഷാനവാസ്, സക്കീർ ഹുസൈൻ, ബദ്റുദ്ദീൻ പൂവാർ, ഗഫൂർ മൂക്കുതല, ഷംജിത്, മജീദ് തണൽ, അഹ്മദ് റഫീഖ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.