മനാമ: ദീർഘകാല സേവനത്തിനുശേഷം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന മുതിർന്ന അംഗങ്ങളായ ജോണി തെക്കിനത്ത്, ചിന്നമ്മ മാത്തുക്കുട്ടി എന്നിവർക്ക് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) യാത്രയയപ്പ് നൽകി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ യൂണിടാഗ് സി.ഇ.ഒ പി.പി. ചാക്കുണ്ണി മുഖ്യാതിഥിയായിരുന്നു. പാൻ പ്രസിഡൻറ് പി.വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ 44 വർഷത്തെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.പി. ചാക്കുണ്ണിയെ പാൻ ബഹ്റൈനുവേണ്ടി കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി ജോയി വർഗീസ് സ്വാഗതവും ചാരിറ്റി കൺവീനർ റെയ്സൺ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.