മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റും ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും ആയിരുന്ന എബ്രഹാം സാമുവേലിനും ഭാര്യ ഇന്ത്യൻ സ്കൂൾ അധ്യാപിക ആനി എബ്രഹാമിനും ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സി.സി.ഐ.എ, ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ മാർത്തോമ പാരിഷ് തുടങ്ങി വിവിധ സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. 28 വർഷം പ്രവാസജീവിതം നയിച്ച ഇദ്ദേഹം പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. യാത്രയയപ്പ് സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റുമാരായ രവി കണ്ണൂർ, ലത്തീഫ് ആയംചേരി, കെ.എം.സി.സി സെക്രട്ടറി കെ.പി. മുസ്തഫ, ഒ.ഐ.സി.സി സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജെസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, ജി. ശങ്കരപ്പിള്ള, ഷാജി പൊഴിയൂർ, കെ.സി. ഷമീം, ജോജി ലാസർ, ഫിറോസ് അറഫ, ജനറൽ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ബിജുപാൽ, റംഷാദ് ആയിലക്കാട്, അനിൽ കുമാർ, കെ. ദിലീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.