മനാമ: 25 വർഷത്തിലേറെക്കാലത്തെ പ്രവാസത്തിനുശേഷം തിരികെപ്പോകുന്ന ഭാഗീരഥി നായർക്കും കുടുംബത്തിനും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) യാത്രയയപ്പ് നൽകി.
പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ ടി.എസ്, ലേഡീസ് പ്രസിഡന്റ് സജിത സതീഷ്, ട്രഷറർ മൂർത്തി, കമ്മിറ്റി അംഗം ജഗദീഷ് കുമാർ എന്നിവർ ഭാഗീരഥി നായർ, സഹോദരൻ ഭാസ്കർ നായർ, അദ്ദേഹത്തിന്റെ മകൾ എന്നിവർക്ക് മെമന്റോ നൽകി. പാക്ട് അംഗം മനോഹരനും കുടുംബവും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.