മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക് ഗുദൈബിയ ബ്രാഞ്ചുമായി സഹകരിച്ച് ഫെഡ് ബഹ്റൈൻ (എറണാകുളം അസോസിയേഷൻ ബഹ്റൈൻ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
പ്രസിഡന്റ് വിവേക് മാത്യുവിന്റെ അധ്യക്ഷയിൽ ചേർന്ന മെഡിക്കൽ ക്യാമ്പ് ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞു. ഡോക്ടർമാരായ അനസ് മുഹമ്മദ്, സുജാത ഭരത്, സുനിൽ സിത്താറാം, സാദിഖ് ബാബു, ഫൈസ ബാർബർ, ആശ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തേജസ്, നഴ്സിങ് ഹെഡ് ഫവാസ്, സാമൂഹിക പ്രവർത്തകരായ ബദറുദ്ദീൻ പൂവാർ, മുസ്തഫ പട്ടാമ്പി, എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
റോയ്സ് സെബാസ്റ്റ്യൻ, സുനിൽ രാജ്, ജിജേഷ് സേവിയർ, ഐസക്, ജയേഷ് ജയൻ, അഗസ്റ്റിൻ ജെഫിൻ, കുമാരി ഐസക് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു. ജോയന്റ് സെക്രട്ടറി സുനിൽ ബാബു ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.