പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ

ദേശീയദിനാഘോഷം ഇന്ന്​; ആഹ്ലാദനിറവിൽ ബഹ്​റൈൻ

മനാമ: ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയ ദിനവും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലിയും ആഘോഷിക്കുകയാണ് ബഹ്​റൈൻ​. നാടെമ്പാടും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങളിൽ അലങ്കാരങ്ങൾ നിരന്നുകഴിഞ്ഞു. ഇന്ന് സാഖീർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിജയത്തിനും സമൃദ്ധിക്കും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.

സമാധാനത്തി​ന്റെയും സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നു നൽകിക്കൊണ്ടിരിക്കുന്ന പവിഴദ്വീപ് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാണ് നടന്നുകയറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുന്നതിനും ശോഭനമായ ഭാവിയെ ​പ്രതീക്ഷകളോടെ വരവേൽക്കാനുമുള്ള അവസരമാണ് ദേശീയ ദിനം ഒരുക്കുന്നത്.

ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷവുമായി സജീവമായി രംഗത്തുണ്ട്. രാജ്യമെങ്ങും ബഹ്റൈൻ ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കാരമൊരുക്കി ജനങ്ങളെല്ലാവരും ഭേദചിന്തയില്ലാതെ ആഘോഷത്തിൽ പങ്കുചേരും.

896 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി

മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന 896 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി. പ്രധാന കേസുകളിൽ ഉൾപ്പെട്ട ചിലർക്കടക്കമാണ് പൊതുമാപ്പ് ലഭിച്ചത്. ശിക്ഷയുടെ ഒരു ഭാഗം പൂർത്തിയാക്കിയവരും, ഇതര ശിക്ഷ പദ്ധതികളിൽ ശിക്ഷ അനുഭവിക്കുന്നവരും മാപ്പ് ലഭിച്ചവരിലുണ്ട്. ദേശീയ ദിനത്തോടും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുമാണ് പ്രഖ്യാപനം.

Tags:    
News Summary - Bahrain National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.