ബഹ്റൈൻ ധനമന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ദുബൈയിൽ നടക്കുന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ

ബഹ്റൈൻ-യു.എ.ഇ ദൃഢബന്ധത്തെ പ്രശംസിച്ച് ധനമന്ത്രി

മനാമ: ദീർഘകാല ബഹ്റൈൻ-യു.എ.ഇ സാഹോദര്യ ദൃഢബന്ധത്തെ പ്രശംസിച്ച് ബഹ്റൈൻ ധനമന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. യു.എ.ഇയുടെ വളർച്ചയെയും വികസനത്തെയും പ്രശംസിച്ച മന്ത്രി, രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്‍റെയും പരിചരണത്തിനെയും ബന്ധത്തെയും ​പ്രകീർത്തിച്ചു. യു.എ.ഇയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ശൈഖ് സൽമാൻ ബിൻ ഖലീഫ ഖലീഫ ആൽ ഖലീഫ ഇക്കാര്യം പറഞ്ഞത്.

കൂടാതെ ദുബൈയിൽ സംഘടിപ്പിച്ച ​​​േഗ്ലാബൽ ഗവൺമെന്‍റ്​ സമ്മിറ്റ്​ 2024ലും ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം പങ്കാളിയായി. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക മേഖലകളിൽ കൂടുതൽ ഏകീകരണത്തിലേക്കും സംയുക്ത പ്രവർത്തനത്തിലേക്കും ഉഭയകക്ഷിബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ധനമന്ത്രി അറിയിച്ചു. പ്രധാന സാമ്പത്തിക, വികസന വിഷയങ്ങൾ ചർച്ചചെയ്യാൻ വേദിയൊരുക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു.

Tags:    
News Summary - Finance Minister praises strong relation between Bahrain-UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.