മനാമ: ബഹ്റൈനില്‍ നടപ്പാക്കുന്ന മത്സ്യകൃഷി കുതിച്ചുചാട്ടത്തിെൻറ പാതയിലാണെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്രസമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് വ്യക്തമാക്കി. റഅ്സ് ഹയ്യാന്‍ ഭാഗത്തെ മത്സ്യകൃഷി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ കൂടുതല്‍ നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. മത്സ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ബഹ്റൈെൻറ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് മത്സ്യകൃഷിയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി കൂടുതല്‍ ഉപയോഗിക്കുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. നിലവില്‍ അഞ്ചു മേഖലകളാണ് ഇതിന് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.