മനാമ: അഞ്ച് ലക്ഷം ദിനാറിന്റെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ റിമാൻഡ് 15 ദിവസം കൂടി നീട്ടാൻ ഉത്തരവ്. 84 കിലോ തൂക്കം വരുന്ന 18500 മയക്കുമരുന്ന് ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. നാല് പ്രതികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുളളത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ കീഴിലുള്ള ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം റിമാൻഡ് നീട്ടാനാണ് പ്രൊസിക്യൂഷൻ ഉത്തരവ്. മയക്കുമരുന്ന് വേട്ടയുടെ വിഡിയോ ആഭ്യന്തരമന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.