ബ​ഹ്​​റൈ​നി​ലെ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ താ​ഹ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ഖാ​ദ​റി​നെ ​

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ച​പ്പോ​ൾ

ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ താ​ഹ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ഖാ​ദ​റി​നെ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും ഫ​ല​സ്​​തീ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു.

ഗ​സ്സ​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും ചെ​യ്​​തു. ആ​വ​ശ്യ​മാ​യ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും സി​വി​ലി​യ​ൻ​മാ​രെ സം​ര​ക്ഷി​ക്കാ​നും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും അ​ഭി​​​പ്രാ​യ​മു​യ​ർ​ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ്, ആ​ഫ്രി​ക്ക​ൻ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ത്തു​റൈ​ഫി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Foreign Minister Receives Palestinian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.