മനാമ: കേരള വിമൻസ് അസോസിയേഷൻ ഓഫ് ബഹ്റൈനും ദാർ-അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട സ്ത്രീത്തൊഴിലാളികൾക്ക് ആശ്വാസമാണ് ഇത്തരം മെഡിക്കൽ ക്യാമ്പുകളെന്ന് അദ്ദേഹം പറഞ്ഞു. പ്രവീൺ നായർ, ജീവകാരുണ്യ പ്രവർത്തകയും പാലക്കാട് അസോസിയേഷൻ വിമൻസ് വിഭാഗം ഭാരവാഹിയുമായ സജിത സതീഷ്, ‘വിമൻ എക്രോസ്’ സംഘടന ഫൗണ്ടർ സുമിത്ര പ്രവീൺ, കേരള വിമൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രിയ രാജേഷ്, സെക്രട്ടറി നിജി സുധീഷ് എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ധന്യ മധു, പ്രസീജ അനിൽ, ശ്രീജിത സന്തോഷ്, രജിമ സുരേഷ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. കേരള വിമൻസ് അസോസിയേഷൻ ഓഫ് ബഹ്റൈന് വേണ്ടി, ദാർ -അൽ ഷിഫ മാർക്കറ്റിങ് മാനേജർ അബ്ദുൽ നജീബിന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മെമന്റോ കൈമാറി.
കോവിഡ് കാലത്ത് വീട്ടുജോലി, സലൂൺ, ഹോട്ടൽ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീസമൂഹം അനുഭവിച്ചിരുന്ന ദുരിതങ്ങൾ കണ്ടാണ് ഇത്തരത്തിൽ ഒരു അസോസിയേഷന് രൂപം നൽകിയതെന്ന് രക്ഷാധികാരി അനിൽ മടപ്പള്ളി അറിയിച്ചു. പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് 3306444 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.