മനാമ: അണ്ണൈ തമിൾ മൺട്രത്തിന്റെ ആഭിമുഖ്യത്തിൽ സെഗയ ബി.എം.സിയിൽ നടക്കുന്ന സൗജന്യ തമിഴ് പരിശീലന ക്ലാസിന്റെ വാർഷികം വിപുലമായി ആഘോഷിച്ചു.
നൂറിലധികം വിദ്യാർഥികളുമായി കഴിഞ്ഞ വർഷം ആരംഭിച്ച സൗജന്യ പരിശീലന ക്ലാസുകൾ ഇപ്പോൾ 14 അധ്യാപകരും 180 പേരുമായി വളർന്നു.
തമിഴ് സംസ്കാരത്തിന്റെ പരമ്പരാഗത നൃത്തരൂപങ്ങളായ ഭരതനാട്യം, നാടൻ പാട്ടുകൾ, ദേശഭക്തി ഗാനങ്ങൾ, കൊല്ലാട്ടം, വില്ലുപാട്ട് എന്നിവ വിദ്യാർഥികൾ പരിപാടിയിൽ അവതരിപ്പിച്ചു.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, അഹ്ലിയ യൂനിവേഴ്സിറ്റി ഡയറക്ടർ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് ഗൗരിശങ്കർ, അഹ്ലിയ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. സുരേഷ്, പൊൻശങ്കര പാണ്ഡ്യൻ, ഡയറക്ടർ സോൾ വെന്തർ മന്ദ്രം, ഫ്രാൻസിസ് കൈതാരത്ത്, ഹൊറൈസൺ കൺസ്ട്രക്ഷൻസ് എം.ഡി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരെ വിശിഷ്ടാതിഥികൾ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അണ്ണൈ തമിൾ മൺട്രം പ്രസിഡന്റ് ജി.കെ. സെന്തിൽ, ജി.എസ്. താമരൈ കണ്ണൻ, അരുൾ ഗണേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.