മനാമ: ബഹ്റൈെന്റ 52 ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യനിവാസികൾക്കും പ്രവാസി സമൂഹത്തിനും ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് ആശംസകൾ നേർന്നു. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികളാണ് ബഹ്റൈനെ വേറിട്ടതാക്കുന്നത്.
എല്ലാ മേഖലകളിലും വലിയ നേട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. വികസനത്തിന്റെ ഗുണഫലങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ അനുഭവിക്കാൻ സാധിക്കുന്ന രാജ്യമാണ് ബഹ്റൈൻ. എല്ലാ ഘട്ടങ്ങളിലും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ വിവിധ വികസന പദ്ധതികളാണ് രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സഹവർത്തിത്വത്തിലൂടെ സമാധാനമെന്ന ആശയം പ്രായോഗികമാക്കാൻ സാധിച്ച ഭരണാധികാരികളും ബഹ്റൈൻ ജനതയും വിസ്മയം സൃഷ്ടിക്കുന്നുവെന്നും ഫ്രൻഡ്സ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.