മനാമ: ഇന്ത്യ @75 ആഘോഷങ്ങളുടെ ഭാഗമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഓപൺ ബാഡ്മിൻറൺ ടൂർണമെൻറ് ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ ഉദ്ഘാടനം ചെയ്തു.
50 വർഷം പൂർത്തിയാകുന്ന ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബഹ്റൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച വർണാഭമായ പരിപാടിയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ, കെ.എം.സി.സി ജന. സെക്രട്ടറി ഒ.കെ. കാസിം, ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർഥികൾ അറബിക് ഡാൻസും എ.എം. ഫൈസലിെൻറ നേതൃത്വത്തിലുള്ള തൈക്വാൻഡോ പ്രദർശനവും അരങ്ങേറി.
അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, സാമൂഹിക പ്രവർത്തകരായ സാനി പോൾ, ലത്തീഫ് ആയഞ്ചേരി, കെ.ടി. സലിം, അബ്ദുൽ മജീദ് തണൽ, ജവാദ് വക്കം, രാജു കല്ലുംപുറം, വിനു വർഗീസ്, സൽമാനുൽ ഫാരിസ്, കമാൽ മുഹ്യിദ്ദീൻ, അനീസ് വി.കെ, ബദറുദ്ദീൻ പൂവാർ എന്നിവരും സന്നിഹിതരായിരുന്നു.സിറാജ് പള്ളിക്കര നിയന്ത്രിച്ച പരിപാടിയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും വൈസ് പ്രസിഡൻറ് സഈദ് റമദാൻ നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് ദേശീയദിനാഘോഷ കമ്മിറ്റി കൺവീനർ സി.എം. മുഹമ്മദലി, അസ്ലം വേളം, പി.പി. ജാസിർ, അബ്ദുൽ ജലീൽ, അബ്ദുൽ ഹക്കീം, അബ്ദുൽ ഗഫൂർ മൂക്കുതല, സമീർ ഹസൻ, വി.പി. ഫാറൂഖ്, എം. ഫൈസൽ, പി. ശാഹുൽ, അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.