മ​നാ​മ മ​ല​യാ​ളം പാ​ഠ​ശാ​ല കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി

നി​ർ​വ​ഹി​ക്കു​ന്നു

ഫ്ര​ൻ​ഡ്സ് മ​ല​യാ​ളം പാ​ഠ​ശാ​ല മ​നാ​മ​യി​ലും ആ​രം​ഭി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ മ​നാ​മ കേ​ന്ദ്ര​മാ​യി മ​ല​യാ​ളം പാ​ഠ​ശാ​ല ആ​രം​ഭി​ച്ചു. കേ​ര​ള സ​ർ​ക്കാ​റി​ന്റെ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ മാ​തൃ​ഭാ​ഷാ പ​ഠ​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് മ​ല​യാ​ളം മി​ഷ​ൻ ആ​ണ്. ഇ​തി​ന്റെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ​ഠ​ന കേ​ന്ദ്ര​മാ​യി​ട്ടാ​ണ് മ​നാ​മ മ​ല​യാ​ളം പാ​ഠ​ശാ​ല തു​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​കീ​ഴി​ൽ റി​ഫ കേ​ന്ദ്രീ​ക​രി​ച്ചു ‘ദി​ശ മ​ല​യാ​ളം പാ​ഠ​ശാ​ല’​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പാ​ഠ​ശാ​ല കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ എ.​എം. ഷാ​ന​വാ​സ്, മ​നാ​മ ഏ​രി​യ ക​ൺ​വീ​ന​ർ വി.​പി. നൗ​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ളം പാ​ഠ​ശാ​ല ടീ​ച്ച​ർ​മാ​രാ​യ ഷ​ഹീ​ന നൗ​മ​ൽ, നി​ഷി​ദ ഫാ​റൂ​ഖ്, ഷ​മീ​ല ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ല​വി​ൽ മു​ല്ല, ക​ണി​ക്കൊ​ന്ന ഒ​ന്നും ര​ണ്ടും, സൂ​ര്യ​കാ​ന്തി ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​ത്. മ​നാ​മ​യി​ലു​ള്ള ഇ​ബ്നു​ൽ ഹൈ​തം സ്കൂ​ൾ കാ​മ്പ​സി​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​യും രാ​ത്രി 7.30 മു​ത​ൽ 8.30 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. ക്ലാ​സു​ക​ൾ​ക്ക് പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ധ്യാ​പ​ക​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​വേ​ശ​ന​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 33856430, 36513453 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഫ്ര​ൻ​ഡ്സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Friends Malayalam School also started in Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT