ഫ്രൻറ്​സ്​ സമ്മേളനം: മത്സരങ്ങൾ നടത്തി

മനാമ: ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ഡിസംബർ 28ന് ‘കാലം തേടുന്ന മനുഷ്യൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്ക ുന്ന സമ്മേളനത്തി​​​െൻറ ഭാഗമായി വനിതകൾക്കും കൗമാരക്കാരായ വിദ്യാർഥികൾക്കുമായി ‘നിറവ്‌’എന്ന പേരിൽ കലാമത്സരങ്ങളും പായസ- കേക്ക്‌ നിർമാണ മത്സരവും നടത്തി. സിഞ്ചിലെ ഫ്രൻറ്​സ്​ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമീല അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്‌തു. വിദ്യാർഥികൾക്ക് മലയാള ഭാഷ അടുത്തറിയാനായി ‘മധുരമെൻ മലയാളം’ മത്സരവും സംഘടിപ്പിച്ചു. സംഘഗാനം, മാപ്പിളപ്പാട്ട്, ഖിറാഅത്ത്‌, ഹെന്ന ഡിസൈനിങ്​, പായസ-കേക്ക് മേക്കിങ് മത്സരം എന്നീ ഇനങ്ങളിൽ വനിതകൾ മാറ്റുരച്ചു. ഷൈലജ മുരളി, ജെസ്‌ലി കമാൽ, സിറാജ്‌ പള്ളിക്കര, രാജു ഇരിങ്ങൽ, അഞ്ചു ശിവദാസ്‌, മാരിയത്‌ അബ്‌ദുൽ കരീം, അബി ഫിറോസ്‌, സബീന, ഫാതിമ ഫഹ് മിദ, പ്രമോദ്‌ രാമചന്ദ്രൻ, അമീന, സാനിയ എന്നിവർ വിധികർത്താക്കളായി. ഫ്രൻറ്​സ്​ അസോസിയേഷൻ ജന. സെക്രട്ടറി എം. എം സുബൈർ, ഏരിയ പ്രസിഡൻറ്​ ‌ അബ്ബാസ്‌ മലയിൽ, ഏരിയ ആക്​ടിങ്​ സെക്രട്ടറി സജീർ കുറ്റ്യാടി, വനിതാ വിഭാഗം ആക്റ്റിങ് പ്രസിഡൻറ്​ ‌ സകീന അബ്ബാസ്‌, സെക്രട്ടറി ഹസീബ ഇർഷാദ്, ഏരിയ സെക്രട്ടറി മെഹ്‌റ മൊയ്‌തീൻ, എന്നിവർ വിധികർത്താക്കൾക്ക് ഉപഹാരങ്ങൾ നൽകി . മുനീറ ലതീഫ്‌, ഷാന ഫാത്തിമ, ഹിബ ശരീഫ് ,സൽ‍മ, ഷബ്‌ന ഫൈസൽ , റദീഹ അബ്​ദുറഹ്‌മാൻ , സുമയ്യ നിയാസ്‌, സുജീറ എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച്ച ഖാദിസിയ്യ ‌ ക്ലബ്ബിൽ നടക്കുന്ന ഏരിയ സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാന ദാനം നടത്തുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
അസി. സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫസീല ഹാരിസ്‌ സ്വാഗതമാശംസിക്കുകയും ഷമീമ മൻസൂർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. ഷഹീന നൗമൽ ‘ഖുർആനിൽ നിന്നും’ അവതരിപ്പിച്ചു.

Tags:    
News Summary - Friends meet, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.