മനാമ: മതേതരത്വത്തോടും ജനാധിപത്യത്തോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ഡോ. മന്മോഹന് സിങ്ങെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയൊരു നഷ്ടമാണ്. രാജ്യത്തിന്റെ ബഹുസ്വരതയുടെ കാവലാളായിരുന്നു അദ്ദേഹം. രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞന് എന്ന നിലയില്‍ ഏറെ ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ നയങ്ങൾ ഇന്ത്യയുടെ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നരസിംഹറാവു ഗവൺമെന്റില് ധനമന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റുകയുണ്ടായി. രാജ്യത്തിന്റെ പ്രധാനന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. വിയോഗത്തിൽ വലിയ ദുഃഖം രേഖപ്പെടുത്തുന്നതായി ഫ്രൻഡ്സ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.