മനാമ: 'തണലാണ് പ്രവാചകൻ' എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി റിഫ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.
'സമാധാനത്തിന്റെ തിരുദൂതർ' വിഷയത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. ലോകത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കാനാണ് മുഹമ്മദ് നബിയുടെ നിയോഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ബോധപൂർവം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ചില കേന്ദ്രങ്ങൾ.
ഇതിനെതിരെ പ്രവാചക അധ്യാപനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് പ്രതിരോധം തീർക്കാൻ കഴിയേണ്ടതുണ്ട്. മത-ജാതി ചിന്തകൾക്കതീതമായി സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന്നത്ത്, ഹന്നത്ത് എന്നിവർ പ്രാർഥന ഗാനം ആലപിച്ചു. ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നജ്ദ റഫീഖ്, നൗഷാദ്, മജീദ് പേരാമ്പ്ര എന്നിവർ ഗാനങ്ങൾ ആലപിച്ചു. അഹമ്മദ് റഫീഖ്, ഇർഷാദ് കുഞ്ഞികനി, പി.എം. അശ്റഫ്, നജാഹ്, ഷെരീഫ് കായണ്ണ, ഫാത്തിമ സാലിഹ്, ബുഷ്റ റഹീം, ലുലു ഹഖ്, സോന സക്കരിയ, യൂനുസ് രാജ് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി വി.എം. ജലീൽ സ്വാഗതവും പ്രോഗ്രാം കൺവീനർ മൂസ കെ. ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.