ഫാ​ത്തി​മ ശ​ബ​രി​മാ​ല

ഫ്രൻഡ്സ് വനിത സമ്മേളനം: ഫാത്തിമ ശബരിമാല പങ്കെടുക്കും

മ​നാ​മ: ‘ന​വ​ലോ​ക നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഫാ​ത്തി​മ ശ​ബ​രി​മാ​ല പ​ങ്കെ​ടു​ക്കും.

2002 മു​ത​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ് ശ​ബ​രി​മാ​ല. വി​ദ്യാ​ഭ്യാ​സ സ​മ​ത്വ​ത്തി​നും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​മാ​യാ​ണ് അ​വ​ർ മു​ഖ്യ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 30ന് ​വൈ​കീ​ട്ട് 5.30ന് ​മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ​ഫി​യ അ​ഹ​മ്മ​ദ് അ​ൽ കൂ​ഹി​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റും ട്വീ​റ്റി​ന്റെ (വി​മ​ൻ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് എം​പ​വ​ർ​മെ​ന്റ് ട്ര​സ്റ്റ്) ചെ​യ​ർ​പേ​ഴ്സ​നു​മാ​യ എ. ​റ​ഹ്മ​ത്തു​ന്നി​സ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ​നി​ത​ക​ളും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്ത്രീ​ക​ൾ ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ​രി​പാ​ടി​ക്കു​ണ്ട്. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​നാ​മ, റി​ഫ, മു​ഹ​റ​ഖ് ഏ​രി​യ​ക​ൾ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും അ​ന്ന് ന​ട​ക്കും. 

Tags:    
News Summary - Friends Women's Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.