മനാമ: സീഷെൽസ് പ്രസിഡൻറ് വാവെൽ റാംകലവൻ പുതുതായി നിയമിതനായ ബഹ്റൈൻ അംബാസഡർ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ അംബാസഡർ കൈമാറി. ഹമദ് രാജാവിനും പ്രിൻസ് സൽമാനുമുള്ള പ്രസിഡൻറിെൻറ ആശംസ അറിയിക്കാൻ അംബാസഡറെ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈനും സീഷെൽസും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു. അംബാസഡറിൽനിന്ന് പ്രസിഡൻറ് നിയമന രേഖകൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.