മനാമ: ബഹ്റൈെൻറ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിലെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് മാത്രമായി നൽകണമെന്ന് എം.പിമാർ. ഇക്കാര്യത്തിൽ ദേശീയ പദ്ധതി തയാറാക്കണമെന്നാണ് ആവശ്യം. വിദേശ തൊഴിലാളികൾക്ക് പകരം പൂർണമായി സ്വദേശികളെ നിയമക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കണമെന്നും എം.പിമാർ സർക്കാറിനോട് ആവശ്യപ്പെട്ടു. ഗൾഫ് എയറിലെ വിവിധ ജോലികൾക്ക് യോഗ്യരായ നിരവധി ബഹ്റൈനികൾ ഉണ്ടെന്ന് എം.പിയും അറബ് പാർലമെൻറ് സ്പീക്കറുമായ ആദെൽ അൽ അസൂമി ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ മുതൽ ക്രൂ വരെയുള്ള എല്ലാ ജോലികളും നിലവിൽ വിദേശികൾക്കാണ് നൽകുന്നതെന്ന് പാർലമെൻറിെൻറ പ്രതിവാര സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനെക്കുറിച്ച് മതിപ്പുളവാക്കുന്ന ചിത്രമല്ല ഇത് നൽകുന്നത്. പൂർണമായി സ്വദേശിവത്കരിക്കുന്നതോടെ ഗൾഫ് എയർ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് എയറിൽ പൂർണ സ്വദേശിവത്കരണം വേണമെന്ന് എം.പിമാർസൈനബ് അബ്ദുൽ അമീർ എം.പിയും സമാന ആവശ്യം ഉന്നയിച്ചു. ചെറുപ്പക്കാരായ നിരവധി ബഹ്റൈനി തൊഴിലന്വേഷകർ ഉണ്ടെന്നും ഗൾഫ് എയർ അവരുടെ കഴിവ് തെളിയിക്കാൻ അവസരം നൽകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.