മനാമ: ജർമൻ വിദേശകാര്യ മന്ത്രി അനാലിന ബേർബുക്കുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ദുബൈയിൽ കൂടിക്കാഴ്ച നടത്തി. യു.എ.ഇ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച സീർ ബനീയാസ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഗസ്സയിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യുകയും അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും മേഖലയിൽ അത് സമാധാനത്തിന് വഴി തുറക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഗസ്സയിൽ മാനുഷിക സഹായങ്ങളെത്തിക്കുന്നതിനും ക്രൂരമായ നരഹത്യ ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുള്ളതായും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.