മനാമ: ഗ്ലോബൽ ഹയർ എജുക്കേഷൻ എക്സിബിഷന് (ജിഡെക്സ് 2024) കഴിഞ്ഞ ദിവസം തുടക്കമായി. ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ സംഘടിപ്പിച്ച എക്സ്പോ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് ട്രേഡിങ് ഗ്രൂപ് സംഘടിപ്പിച്ച എക്സ്പോ ഉന്നത വിദ്യാഭ്യാസ രംഗത്ത് വഴികാട്ടിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അക്കാദമിക മേഖലയിലെ പ്രമുഖർ, നയതന്ത്ര പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ടവർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്സ്പോയോടനുബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെഷനുകളും സമ്മേളനവും ഇവിടെ നടക്കുന്നുണ്ട്. ഉന്നത പഠനമാഗ്രഹിക്കുന്നവർക്ക് സ്ഥാപനങ്ങളെയും കോഴ്സുകളെയും കുറിച്ച് പരിചയപ്പെടാൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസത്തിലും കരിയർ ഗൈഡൻസിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും മികച്ച പരിശീലനങ്ങളും ഭാവി ജോലികളും സംബന്ധിച്ച് സ്റ്റാളുകളിൽനിന്ന് വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.