മനാമ: ഓണാട്ടുകര ഫെസ്റ്റ് 2023ന്റെ പോസ്റ്റർ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് സന്നിഹിതനായിരുന്നു.
അനിൽ കുമാർ മുതുകുളം, പി.കെ. രാജു എന്നിവർക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, രഘുനാഥൻ നായർ, എം. എസ്. രാമകൃഷ്ണപിള്ള, സി.പി. വർഗീസ്, വി.ഐ. തോമസ്, ജഗദീഷ് ശിവൻ, അജിത് മാത്തൂർ, വിനയചന്ദ്രൻ നായർ, ശങ്കർ ജി. പിള്ള, സുമേഷ് മണിമേൽ, സുകേഷ് മണിമേൽ, സി.അനിൽ കുമാർ, ശിവകുമാർ, അരുൺ ആർ. പിള്ള, രാജീവ് മാവേലിക്കര, ശിവരാമൻ വിജുകുമാർ, സാമുവേൽ മാത്യു, സന്തോഷ് തോപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.