മനാമ: ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ തെരഞ്ഞെടുക്കാൻ കാരിഫോറും തലാബത്തും സഹകരിക്കും. തലാബത്തിെൻറ നിലവിലുള്ള ആപിലെ ‘ഗ്രോസറി’ ഫിൽട്ടർ കാർഡുവഴി ഭക്ഷ്യവിഭവങ്ങൾ ഒാർഡർ ചെയ്യുന്നവർക്ക് കാരിഫോർ സാധനങ്ങൾ വീട്ടിലെത്തിക്കും. വെള്ളം, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ, വിവിധ പലചരക്ക് ഉൽപന്നങ്ങൾ, പാൽ, മുട്ട, പുതിയ പഴങ്ങളും പച്ചക്കറികളും എന്നിവയെല്ലാം ഇത്തരത്തിൽ ഉപഭോക്താക്കളുടെ ഒാർഡർ അനുസരിച്ച് എത്തിച്ചുനൽകും. കാരിേഫാറുമായുള്ള തങ്ങളുടെ പങ്കാളിത്തം ഉപഭോക്താക്കൾക്ക് ഏറെ മികച്ച ഗ്രോസറി ഷോപിങ് അനുഭവം ഉണ്ടാക്കുമെന്ന് തലാബത്തിെൻറ ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഹെഷാം അൽ സാതി പറഞ്ഞു. മികച്ച േഷാപിങ് അവസരങ്ങൾ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും തലാബത്തുമായി ഉണ്ടാക്കിയ പുതിയ സഹകരണം ഉപഭോക്താക്കൾക്ക് മികച്ച അവസരം നൽകുമെന്നും കാരിഫോർ മജിദ് അൽ ഫുത്തൈം റീട്ടെയിൽ കൺട്രി മാനേജർ ജെറോം അകൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.