മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ ‘ഗുദൈബിയ കൂട്ടം’ കുടുംബസംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ നടന്നു. ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഹെഡ്), ഡോ. പി.വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ്) എന്നിവർ ചേർന്ന് കേക്ക് മുറിച്ച് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയും കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സന്ദീപ് കണിപ്പയ്യൂരാണ് ലോഗോ രൂപകൽപന ചെയ്തത്.
ചടങ്ങിൽ യാഷേൽ ഉരവച്ചാൽ എഴുതിയ ‘ഹ്യൂമൻ റിമൈൻസ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം നിർവഹിച്ചു. എം.എച്ച്. സയ്ദ് ഹനീഫ്, നയന മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു. ജംഷീർ സിറ്റിമാക്സ്, റോജി ജോൺ, ജയീസ് ജാസ് ട്രാവൽസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പ്രവീണ ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.
ഗ്രൂപ് അഡ്മിൻ അൻസാർ മൊയ്ദീൻ എക്സിക്യൂട്ടിവ് അംഗങ്ങളായ മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ, അംഗങ്ങളായ ഷമീന മെഹറിൻ, നിധിൻ ലാൽ, മുഹമ്മദ് തൻസീർ, ഗോപി ഹരി, സദാം ഹുസൈൻ എന്നിവർ നേതൃത്വം നൽകി. വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.