മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സായിദ് ആർ. അൽസായാനിയുമായി ഗുദൈബിയ പാലസിൽ കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിെൻറ നേതൃത്വത്തിലുള്ള രാജ്യത്തിെൻറ സമഗ്രവികസനത്തിൽ ലോജിസ്റ്റിക് മേഖലയുടെ പ്രാധാന്യം കിരീടാവകാശി ഉൗന്നിപ്പറഞ്ഞു.
70 വർഷത്തെ ചരിത്രത്തിൽ രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കൈവരിച്ച നേട്ടങ്ങളെയും പ്രാദേശികമായും അന്തർദ്ദേശീയമായും രാജ്യത്തിെൻറ ഗതാഗത, വ്യോമ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലുള്ള പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
എയർലൈൻ സ്ഥാപിതമായതിെൻറ 70ാം വാർഷികം ആഘോഷിക്കുന്നതിെൻറ ഭാഗമായി കിരീടാവകാശിക്ക് വിമാനത്തിെൻറ മാതൃക സമ്മാനിച്ചു.
ഗൾഫ് എയറിെൻറ സേവനങ്ങളുടെ പ്രവർത്തനവും കൂടുതൽ െമച്ചപ്പെടുത്തുന്നതിനുള്ള ചെയർമാെൻറയും ബോർഡ് ഡയറക്ടർമാരുടെയും നിരന്തരമായ ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.