ആദ്യ ബോയിംങ്​ 787-9 ഡ്രീം ലൈനർ വിമാനത്തിന്​ വര​വേൽപ്പ്​ നൽകി

മനാമ: ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറി​​​െൻറ  ആദ്യ ബോയിംങ്​ 787-9 ഡ്രീം ലൈനർ ബഹ്​റൈൻ വിമാനത്താവളത്തിലെത്തി. ഇന്നലെ ഉച്ചക്ക്​ മൂന്നുമണിയ്​ക്കായിരുന്നു ആദ്യ ലാൻറിങ്​. യു.എസ്​ ബോയിങ്​ ഫാക്​ടറിയിൽ നിന്നാണ്​ സ്വപ്​ന വിമാനം എത്തിയത്​. ജൂൺ 15 മുതൽ ബഹ്​റൈൻ^ലണ്ടൻ റൂട്ടിലേക്ക്​ വിമാന മേഖലകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്​ വിമാനം സർവീസ്​ നടത്തും. വിമാനത്തിന്​ ഗൾഫ്​ എയർ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ക്രസിമിർ കുക്കോയുടെ നേതൃത്വത്തിൽ വരവേൽപ്പ്​ നൽകി. 
 

Tags:    
News Summary - gulf air-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.