മി​ക​ച്ച ജീ​വ​ന​ക്കാ​രെ ഗ​ൾ​ഫ്​ എ​യ​ർ ആ​ദ​രി​ച്ച​പ്പോൾ​

മി​ക​ച്ച ജീ​വ​ന​ക്കാ​രെ ഗ​ൾ​ഫ്​ എ​യ​ർ ആ​ദ​രി​ച്ചു

മ​നാ​മ: യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പൈ​ല​റ്റു​മാ​രും കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ ഗ​ൾ​ഫ്​ എ​യ​ർ ആ​ദ​രി​ച്ചു. ഗ​ൾ​ഫ്​ എ​യ​ർ ആ​ക്ടി​ങ്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ക്യാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ൽ​അ​ലാ​വി, എ​ക്സി​ക്യൂ​ട്ടി​വ്​ മാ​നേ​ജ്​​മെ​ന്‍റ്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. ഏ​റ്റ​വും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ സേ​വ​നം ന​ൽ​കി​യ ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ക്യാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന രം​ഗ​ത്ത്​ ബ​ഹ്​​റൈ​ന്റെ​യും ഗ​ൾ​ഫ്​ എ​യ​റി​​ന്റെ​യും യ​ശ​സ്സു​യ​ർ​ത്തു​ന്ന അം​ബാ​സ​ഡ​ർ​മാ​രാ​ണ്​ ഈ ​ജീ​വ​ന​ക്കാ​ർ.

എ​യ​ർ​ലൈ​നെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കാ​ൻ ഇ​വ​ർ​ക്ക്​ സാ​ധി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന രീ​തി​യി​ൽ​ ജീ​വ​ന​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലും ഗ​ൾ​ഫ്​ എ​യ​ർ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Gulf Air honored best employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.