കോവിഡ്​: ഗൾഫ്​ എയർ കുവൈത്ത്​ സർവീസ്​ നിർത്തുന്നു

മനാമ: കോവിഡ്​ -19 രോഗബാധയുടെ പശ്​ചാത്തലത്തിൽ കുവൈത്ത്​ ഇന്‍റർനാഷണൽ എയർ​പോർട്ടിലേക്കും അവിടെ നിന്നുമുള്ള വ ിമാന സർവീസുകൾ വെള്ളിയാഴ്​ച അർധരാത്രി മുതൽ താൽക്കാലികമായി നിർത്തിവെക്കുന്നതായി ഗൾഫ്​ എയർ അറിയിച്ചു.

വെള്ളിയാഴ്ച​ ബഹ്​റൈനിൽ നിന്ന്​ കുവൈത്തിലേക്കുള്ള സർവീസിൽ കുവൈത്ത്​ പൗരൻമാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും വീട്ടുജോലിക്കാർക്കും മാത്രമായിരിക്കും പ്രവേശനം. വെള്ളിയാഴ്ച​ തിരിച്ചുള്ള വിമാനത്തിൽ കുവൈത്തികളല്ലാത്തവർക്ക്​ ബഹ്​റൈനിലേക്ക്​ വരാം.

യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ ഗൾഫ്​ എയർ വെബ്​സൈറ്റ്​ സന്ദർശിച്ചോ +97317373737 എന്ന നമ്പറിൽ വിളിച്ചോ സമയം ഉറപ്പാക്കണം.

Tags:    
News Summary - gulf air kuwait service-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.