മനാമ: സ്വകാര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഗൾഫ് എയറിൽ സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം ലഭിച്ചതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ഗൾഫ് എയർ ബോർഡ് ചെയർമാനുമായ സായിദ് അൽസയാനി പറഞ്ഞു. പാർലമെന്റിന്റെ ഗൾഫ് എയർ അന്വേഷണ സമിതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ,മൂന്ന് വർഷമായി എയർലൈനിലെ സ്വദേശിവത്കരണ നിരക്കിൽ വർധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
മറ്റ് എയർലൈനുകളിൽനിന്ന് 26 സ്വദേശികളെ കമ്പനി റിക്രൂട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. കമ്പനിയിലെ മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ തസ്തികകളിലുള്ള മൊത്തം ബഹ്റൈനികളുടെ എണ്ണം കഴിഞ്ഞ വർഷം 1742 ജീവനക്കാരും (73 ശതമാനം) 637 പ്രവാസികളുമെത്തി. തംകീനിന്റേയും തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റേയും സഹകരണത്തോടെ ഗൾഫ് എയർ കഴിഞ്ഞ വർഷം 100 ഒഴിവുകൾ പ്രഖ്യാപിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.