ഗൾഫ് മാധ്യമം- റെയ്സ് ‘യങ് ജീനിയസ് -2024’ സ്കോളർഷിപ് പ്രവേശന പരീക്ഷ 27ന്

ദുബൈ/ കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിന് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അവസരമൊരുക്കി ‘യങ് ജീനിയസ്’ സ്കോളർഷിപ് പരീക്ഷ. ഗൾഫ് മാധ്യമവും റെയ്സ് എൻ​ട്രൻസ് കോച്ചിങ് സെന്ററും സഹകരിച്ച് നടത്തുന്ന ​‘യങ് ജീനിയസ് -2024’ പ്രവേശന പരീക്ഷ മാർച്ച് 27ന് നടക്കും. ഗൾഫ് രാജ്യങ്ങളിലെ പത്താംക്ലാസ് വിദ്യാർഥികൾക്ക് പ്ലസ് വൺ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കായാണ് സ്കോളർഷിപ് പരീക്ഷ നടക്കുന്നത്. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന യങ് ജീനിയസ് പരീക്ഷയിൽ വിജയികളാവുന്ന വിദ്യാർഥികൾക്ക് സ്കൂളിങ്ങും എൻട്രൻസ് പരിശീലനവും റെയ്‌സിനൊപ്പം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ സ്കോളർഷിപ്പോടുകൂടി പൂർത്തിയാക്കാം. കൂടാതെ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കി രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എൻട്രൻസ് പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് താൽപര്യമുള്ള കരിയറിൽ എത്തിപ്പെടാനും വിജയം നേടുന്നതിനുമുള്ള പ്രത്യേക പരിശീലനവും പദ്ധതിയിലൂടെ ഉറപ്പാക്കും. എയിംസ്​, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എസ്​.സി, ഐ.ഐ.എസ്​.ടി, ഐസർ, ജിപ്​മർ തുടങ്ങിയ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉയര്‍ന്ന റാങ്കുകളോടെ ആദ്യ അവസരത്തിൽതന്നെ പ്രവേശനയോഗ്യത ഉറപ്പാക്കുക എന്നതാണ് റെയ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. പ്രവേശന പരീക്ഷയില്‍ റാങ്ക് നേടുന്ന വിദ്യാർഥികള്‍ക്ക് 100ശതമാനം സ്‌കോളര്‍ഷിപ്പും കാഷ് അവാര്‍ഡുകളും റെയ്‌സ് നല്‍കും. രജിസ്റ്റർ​ ചെയ്തവർക്കാണ് യങ് ജീനിയസ് സ്കോളർഷിപ് പരീക്ഷയിൽ പ​ങ്കെടുക്കാൻ അവസരം.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്​: https://www.raysonlineexams.in/products/young-genius-exam-for-10th-std-students-26-march-2024_STATE/  

Tags:    
News Summary - Gulf Madhyamam - RAYS Young Genius-2024 Scholarship Entrance Test on 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.