മനാമ: ബഹ്റൈൻ 52 ാം ദേശീയദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ‘ലീപ് ടു ഗ്രോത്ത്’ പ്രകാശനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത പ്രകാശനം നിർവഹിച്ചു.
ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല, ബ്യൂറോ ചീഫ് ബിനീഷ് തോമസ്, മാർക്കറ്റിങ് മാനേജർ സക്കീബ് വലിയപീടികക്കൽ എന്നിവർ പങ്കെടുത്തു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 അടിസ്ഥാനപ്പെടുത്തിയാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാമ്പത്തിക വികസനം, ടൂറിസം, കായികം, ആരോഗ്യരംഗം, സാംസ്കാരികം, ഐ.ടി, ശാസ്ത്രം തുടങ്ങി വ്യത്യസ്ഥ മേഖലകളിലുള്ള ലേഖനങ്ങൾക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങളും അടങ്ങിയതാണ് പ്രത്യേക പതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.