മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 92ാമത് ശിവഗിരി തീർഥാടന സമ്മേളനം അതിവിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
ഇന്ന് വൈകീട്ട് എട്ടിന് സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ശിവഗിരി മഠം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യാതിഥിയായിരിക്കും.
ശ്രീനാരായണീയ ദർശനങ്ങൾ വത്തിക്കാനിലെത്തിച്ച, സർവമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന പ്രമുഖ വ്യവസായി കെ.ജി ബാബുരാജിനെ ചടങ്ങിൽ ആദരിക്കും. ശിവഗിരി തീർഥാടനത്തിന്റെ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ജെ.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിലിന് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ ധർമപതാക കൈമാറുന്ന ചടങ്ങും നടക്കും.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ, നരേന്ദ്ര മോദി വിചാർ മഞ്ച് വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരില്‍ എന്നിവർ ചടങ്ങിന് ആശംസ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.