മനാമ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നഴ്സസ് ഫാമിലി ബഹ്റൈൻ പുതുവത്സരത്തോടനുബന്ധിച്ച് കൾചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
എയ്ഞ്ചേൽസ് നൈറ്റ് എന്ന ഡാൻസ് മ്യൂസിക് മെഗാ ഷോ ഇന്ത്യൻ ക്ലബിൽ ജനുവരി മൂന്നിന് നടക്കും. നഴ്സിങ് മേഖലയിലെ പ്രതിഭകളെ അണിനിരത്തി ഡാൻസ് പരിപാടികളും സ്റ്റാർ സിങ്ങർ മത്സരാർഥികളായ ശ്രീനാഥ്, പാർവതി എന്നിവരുടെ മ്യൂസിക് ഷോയും പരിപാടിക്ക് മാറ്റു കൂട്ടും.
കോവിഡ് പോരാളികളായ നഴ്സുമാരെ ആദരിക്കുന്ന നഴ്സസ് എക്സില്ലൻസ് അവാർഡ്, താളമേള സംഗമം ഒരുക്കി നാസിക് ഡോൾ എന്നിവയും നടക്കും. വൈകുന്നേരം അഞ്ചുമുതൽ 10 വരെ നീളുന്ന പരിപാടികളിൽ യു.എൻ.എ ഇന്റർനാഷനൽ പ്രസിഡന്റ് ജാസ്മിൻഷാ മുഖ്യാതിഥിയാകും.
നഴ്സസ് ഫാമിലിയിലെ എല്ലാ മെംബർമാരും, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. മിഡിലീസ്റ്റിൽ ആദ്യമായാണ് നഴ്സുമാരുടെ കൂട്ടായ്മ ഇങ്ങനെ ഒരു മെഗാ ഷോ ആസൂത്രണം ചെയ്യുന്നത്. പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.