മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ കസാഖ്സ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഖ്താർ തിലിയോപിർഡിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സാഫിരിയ്യ പാലസിൽ സ്വീകരിച്ചു. കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് തോകായോഫിന്റെ ആശംസകൾ അദ്ദേഹം ഹമദ് രാജാവിന് കൈമാറി. ബഹ്റൈനും കസാഖ്സ്താനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ വിലമതിക്കുന്നതായി രാജാവ് പറഞ്ഞു. വരുംനാളുകളിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ പരസ്പരമുള്ള സന്ദർശനങ്ങൾ ഉപകരിക്കുകയും ചെയ്യും. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും മനംനിറഞ്ഞ ആതിഥ്യ മര്യാദക്കും മുഖ്താർ തിലിയോപിർഡിയ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.