മനാമ: ഹമദ് ടൗൺ സൂഖ് വാഖിഫിന്റെ ചരിത്രവും വികസനവും വ്യാപാര വളർച്ചയും അടിസ്ഥാനമാക്കി ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച ഹമദ് ടൗൺ സൂഖ് വാഖിഫ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ഹമദ് ടൗൺ സൂഖ് വാഖിഫിലെ അൽനൂത്ത് മാർബിൾ ആൻഡ് അലുമിനിയം കമ്പനി ഷോറൂമിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് ചെയർമാൻ ജമാൽ ഇരിങ്ങൽ, ഹമദ് ടൗണിലെ ആദ്യകാല വ്യാപാരികളിലൊരാളായ ഐഡിയ ഗോപാലന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല ആമുഖ പ്രസംഗം നടത്തി. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെ.എം.സി.സി ഹമദ് ടൗൺ പ്രസിഡന്റ് അബൂബക്കർ, ഫൈസൽ (അൽനൂത്ത്), മുഹമ്മദ് അസീസ് (ഡോറ ബോട്ടിക്), നൗഫൽ കെ.എം. അഷ്റഫ് (ചിക്കൻ ലാൻഡ്), ഹുനൈസ് (മുറിച്ചാണ്ടി ഗ്രൂപ് ഓഫ് കമ്പനീസ്), ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഗഫൂർ മൂക്കുതല, സുഹൈൽ റഫീഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗൾഫ് മാധ്യമം സർക്കുലേഷൻ എക്സിക്യൂട്ടിവ് ലത്തീഫ് പി നന്ദി പ്രകാശിപ്പിച്ചു.
യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ ദിൽമുൻ ബറിയൽ മൗണ്ട്സ്, റൗണ്ട് എബൗട്ടുകളുടെ നഗരമായ ഹമദ് ടൗൺ, സൂഖ് വാഖിഫിന്റെ ഞിരിത്രവും വികസനവും, ആദ്യകാല വ്യാപാരികളുടെ അനുഭവങ്ങൾ, സൂഖിലെ വിവിധ വ്യാപാരികളെപ്പറ്റിയുള്ള ഫീച്ചറുകൾ എന്നിവയടങ്ങിയതാണ് പ്രത്യേക പതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.