ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ്; ത​യാ​റെ​ടു​പ്പു​മായി ബ​ഹ്‌​റൈ​ൻ

മ​നാ​മ: സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ 8 വ​രെ ചൈ​ന​യി​ലെ ഗാ​ങ്‌​ചോ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 19 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കും. ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു, റോ​വി​ങ്, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്,തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ്, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഇ-​സ്‌​പോ​ർ​ട്‌​സ്, ക്രി​ക്ക​റ്റ് എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്റൈ​നി​ന്റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ കു​തി​ര​യോ​ട്ട​ത്തി​ലും രാ​ജ്യം പ​​ങ്കെ​ടു​ക്കും. മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കൈ​വ​രി​ച്ച 24 മെ​ഡ​ലു​ക​ൾ എ​ന്ന നേ​ട്ടം മ​റി​ക​ട​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള തീ​വ്ര പ​രി​ശീ​ല​ന​മാ​ണ് ടീം ​ന​ട​ത്തു​ന്ന​തെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി)​അ​റി​യി​ച്ചു. 482 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 40 ഗെ​യി​മു​ക​ളി​ലു​മാ​യി ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വെ​ച്ച് മെ​ഡ​ൽ​നേ​ട്ടം വ​ർ​ധി​പ്പി​ക്കാ​നാ​ണ് രാ​ജ്യം ഒ​രു​ങ്ങു​ന്ന​ത്.

ബി.​ഒ.​സി പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ടു​ത്ത മ​ത്സ​ര​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, ഭാ​രോ​ദ്വ​ഹ​നം, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു എ​ന്നി​വ ഉ​യ​ർ​ന്ന മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ്. തു​ഴ​ച്ചി​ൽ, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്, തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ് എ​ന്നി​വ​യും മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള​വ​യാ​ണ്.

2010 ൽ ​ചൈ​ന​യി​ലെ ഗാ​ങ്‌​ചോ​യി​ൽ ന​ട​ന്ന ഗെ​യിം​സി​ൽ ഒ​മ്പ​ത് മെ​ഡ​ലു​ക​ളു​മാ​യി 14ാം സ്ഥാ​ന​ത്താ​യി​രു​ന്നു ബ​ഹ്റൈ​ൻ. 2014-ൽ ​ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഇ​ഞ്ചി​യോ​ണി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഒ​മ്പ​ത് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 19 മെ​ഡ​ലു​ക​ളു​മാ​യി ബ​ഹ്റൈ​ൻ 12ാം സ്ഥാ​നം നേ​ടി​യി​രു​ന്നു. 2018ൽ ​ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത​യി​ലും പാ​ലം​ബം​ഗി​ലു​മാ​യി ന​ട​ന്ന ഗെ​യിം​സി​ൽ 10 സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 24 മെ​ഡ​ലു​ക​ളാ​യി ബ​ഹ്റൈ​ന്റെ നേ​ട്ടം ഉ​യ​ർ​ന്നു.

12 ാം സ്ഥാ​നം നി​ല​നി​ർ​ത്തി അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണ് രാ​ജ്യം അ​ന്ന് കൈ​വ​രി​ച്ച​ത്.1974​ലെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ബ​ഹ്‌​റൈ​ൻ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം 82 മെ​ഡ​ലു​ക​ളാ​ണ് രാ​ജ്യം നേ​ടി​യി​ട്ടു​ള്ള​ത്. ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ (ഒ.​സി.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹു​സൈ​ൻ അ​ൽ മു​സ​ല്ലം പ​റ​ഞ്ഞു. 2022ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ് കോ​വി​ഡ്-19 ആ​ശ​ങ്ക​ക​ൾ കാ​ര​ണ​മാ​ണ് ഈ ​വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ത്.

ആ​റ് ന​ഗ​ര​ങ്ങ​ളി​ലാ​യി 54 മ​ത്സ​ര​വേ​ദി​ക​ളി​ലാ​യാ​ണ് ഇ​വ​ന്റു​ക​ൾ ന​ട​ക്കു​ക: ഗാ​ങ്‌​ചോ, നിം​ഗ്‌​ബോ, വെ​ൻ​ചൗ, ഹു​ചൗ, ഷാ​ക്‌​സി​ങ്, ജി​ൻ​ഹു​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വേ​ദി​ക​ളെ​യെ​ല്ലാം പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും. 30,000-ത്തി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ന്റെ ഷെ​ഫ് ഡി ​മി​ഷ​ൻ അ​ഹ​മ്മ​ദ് അ​ബ്ദു​ൽ​ഗാ​ഫ​ർ ആ​യി​രി​ക്കും.

Tags:    
News Summary - Hangzhou Asian Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.