ബി​ർ​ഹാ​നു ബാ​ല്യൂ, യാ​വി വി​ൻ​​ഫ്രെ​ഡ്

ഹാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ്; നാ​ല് സ്വ​ർ​ണ​വു​മാ​യി ബ​ഹ്റൈ​ൻ കു​തി​ക്കു​ന്നു

മ​നാ​മ: ചൈ​ന​യി​ലെ ഹാ​ങ്‌​ചോ​വി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ നാ​ല് സ്വ​ർ​ണം കൈ​പ്പി​ടി​യി​ലൊ​തു​ക്കി ബ​ഹ്റൈ​ൻ കു​തി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ൽ യാ​വി വി​ൻ​​ഫ്രെ​ഡ് മു​ടി​ൽ ആ​ണ് ബ​ഹ്റൈ​നു​വേ​ണ്ടി സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. 40.11.65 സെ​ക്ക​ൻ​ഡി​ലാ​ണ് യാ​വി വി​ൻ​​ഫ്രെ​ഡ് ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബെ​യ്ൻ​സ് ഹാ​ർ​മി​ലാ​നാ​ണ് വെ​ള്ളി.

ബ​ഹ്റൈ​നി​ന്റെ​ത​ന്നെ യോ​ട്ട മാ​ർ​ത്ത വെ​ങ്ക​ലം നേ​ടി. വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ വി​യോ​ല ജെ​പ്ചും​ബ​യാ​ണ് ബ​ഹ്റൈ​നു​വേ​ണ്ടി ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന വ​നി​ത​ക​ളു​ടെ 400 മീ. ​ഓ​ട്ട​ത്തി​ൽ കെ​മി​അ​ദി​കോ​യ മു​ജി​ദ​ത് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​റി​ൽ ബി​ർ​ഹാ​നു ബാ​ല്യൂ യെ​മാ​ത്വ സ്വ​ർ​ണം നേ​ടി. നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മ​ട​ക്കം ബ​ഹ്റൈ​ന് എ​ട്ട് മെ​ഡ​ലാ​ണു​ള്ള​ത്.

ഈ ​നേ​ട്ട​ത്തോ​ടെ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ 11ാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഹ​ജ​ർ അ​ൽ ഖാ​ലി​ദി​ക്ക് വെ​ങ്ക​ലം നേ​ടി. 11:35 സെ​ക്ക​ൻ​ഡാ​ണ് ഹ​ജ​റി​ന്റെ സ​മ​യം.

ഈ​യി​ന​ത്തി​ൽ ചൈ​ന​യു​ടെ ഗേ ​മാ​ൻ​ക്വി സ്വ​ർ​ണം നേ​ടി.

ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൻഫ്രെഡ് യാവി ചാമ്പ്യനായിരുന്നു. 

Tags:    
News Summary - Hangzhou Asian Games; Four Gold For Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.