മനാമ: ഗള്‍ഫ് മാധ്യമം ‘ഹാര്‍മോണിയസ് കേരള’ മെഗാ ഇവന്‍റുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 ന് രാവിലെ 8.00 മുതല്‍ ലുലു ദാനാ മാളില്‍ സംഘടിപ്പിക്കുന്ന ചിത്ര രചനാ മല്‍സരത്തിൽ രജിസ്ട്രേഷൻ മാർച്ച് 25 വരെമാത്രം. നാല് കാറ്റഗറിയായാണ് ചിത്രരചന നടക്കുന്നത്. ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. വിലാസം: https://click4m.madhyamam.com/harmonious-kerala/painting.കാറ്റഗറികൾ താെഴ പറയുന്നു. ഒന്ന്: പ്രായം അഞ്ച് മുതൽ ഒമ്പത് വയസ് പൂർത്തിയാകാത്തവർ വരെ. രണ്ട്: ഒമ്പത് മുതൽ 12 വയസ് പൂർത്തിയാകാത്തവർവരെ. മൂന്ന്: 12 മുതൽ 15 വയസ് പൂർത്തിയാകാത്തവർ വരെ. നാല്: 15 മുതൽ 18 വയസ് തികയാത്തവർവരെ. കാറ്റഗറി ഒന്നിന് ചിത്രത്തിന് നിറം കൊടുക്കൽ മത്സരമായിരിക്കും.
ഇവർക്ക് ചിത്രമുള്ള പേപ്പർ മത്സര സമയത്ത് നൽകും. മറ്റുള്ളവർക്ക് വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്. ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഹാർമോണിയസ് കേരള മെഗാഇൗവൻറിൽ വിതരണം ചെയ്യും.
ആദ്യബാച്ച് (അഞ്ച് മുതൽ ഒമ്പത് വയസ് പൂർത്തിയാകാത്തവർ വരെ) രാവിലെ ഏഴരക്ക് റിപ്പോർട്ട് ചെയ്യണം. രാവിലെ എട്ട് മുതൽ മത്സരം തുടങ്ങും. കാറ്റഗറി ബി,സി,ഡി എന്നിവ ഒമ്പത് മുതൽ 11 വരെ നടക്കും. ഇൗ കാറ്റഗറിയിലുള്ളവർ എട്ടര മുതൽ റിപ്പോർട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.