മനാമ: ഒരുമയുടെ ഉത്സവ പ്രഖ്യാപനമായി ഏപ്രിൽ 12ന് ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ നടക്കുന് ന ഹാർേമാണിയസ് കേരള ചരിത്രസംഭവമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പര ിപാടിയുടെ ടിക്കറ്റുകൾ ഏറ്റുവാങ്ങാൻ ആവേശകരമായാണ് വിവിധ മലയാളി കൂട്ടായ്മകളും ക ുടുംബങ്ങളും മുന്നോട്ട് വരുന്നത്. വിവിധ അസോസിയേഷനുകൾ തങ്ങളുടെ അംഗങ്ങൾക്കുള്ള ട ിക്കറ്റുകൾ വാങ്ങാനും പരിപാടിയിൽ പരമാവധി ആളുകളെ പെങ്കടുപ്പിക്കാനുമുള്ള ഉൗർജി ത ശ്രമത്തിലാണ്. പ്രവാസി മലയാളികളും ബഹ്റൈനും തമ്മിലുള്ള െഎക്യം ഉൗട്ടിയുറപ്പിക്കുന്ന പരിപാടി കൂടിയാണിത്. അതിനാൽ പ്രവാസി സമൂഹം ഒന്നിച്ച് പരിപാടിയിൽ അണിനിരക്കുമെന്ന് വിവിധ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി 330 അംഗങ്ങളുള്ള സ്വാഗതസംഘമാണ് പ്രവർത്തിക്കുന്നത്. ഹാർമണിയസ് കേരളയുടെ പ്രചാരണം അറിയിച്ചുള്ള വാക്കത്തൺ, കുട്ടികളുടെ ചിത്രരചന മത്സരം എന്നിവയും പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് മെഗാഷോ നടക്കുക. കലാസന്ധ്യയിൽ മമ്മൂട്ടി വിശിഷ്ടാതിഥിയാണ്. ഭാവ ഗായകൻ പി. ജയചന്ദ്രൻ, മനോജ് കെ. ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, േജ്യാത്സന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്.
പോസ്റ്റർ, ട്രോൾ, ടിക്ടോക് മത്സരം തുടരുന്നു
മനാമ: ഏപ്രിൽ 12ന് ബഹ്റൈനിൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഗൾഫ് മാധ്യമം ‘ഹാർേമാണിയസ് കേരള’യുടെ ഭാഗമായി ഒാൺലൈൻ പോസ്റ്റർ, ട്രോൾ, ടിക്ടോക് മത്സരം എന്നിവ തുടരുന്നു. പോസ്റ്റർ തയാറാക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുകയും ഹാർമണിയസ് കേരള ഫേസ്ബുക്ക് /ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് ടാഗ് ചെയ്യുകയും വേണം. ഗൾഫ് മാധ്യമം ഹാർേമാണിയസ് കേരള ലോഗോയും പരിപാടിയിൽ പെങ്കടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുവിവരങ്ങളും പോസ്റ്ററിൽ ഉണ്ടാകണം. ‘ഹാർേമാണിയസ് കേരള’യുടെ പ്രചാരണാർഥം പോസിറ്റിവ് കാഴ്ചപ്പാടോടെ തയാറാക്കുന്ന ട്രോളുകളാണ് മത്സരത്തിന് പരിഗണിക്കുക. ഹാർേമാണിയസ് കേരള വിഷയമായ ടിക്ടോക് മത്സരത്തിനും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് പേജ്: https://web.facebook.com/harmoniouskerala/
ടിക്കറ്റ് ലഭിക്കുന്ന സ്ഥലങ്ങൾ
ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാർേമാണിയസ് കേരള’ ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ, നമ്പറുകൾ:
ഗൾഫ് മാധ്യമം മുഹറഖ് ഒാഫീസ്: 17342825 (ബസ് സ്റ്റേഷന് സമീപം, യു.ബി.എൽ. ബാങ്കിന് പിറകുവശം)
മനാമ: 39481000 (4G േവൾഡ് മൊബൈൽ ഷോപ്പ്, ഗോൾഡ്സിറ്റി സമീപം)
മനാമ: 17228283 (ന്യൂസ് ബുക്ക് ഷോപ്പ്, ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷന് പിറകിൽ)
മനാമ: 17840884 (റിയ ട്രാവൽസ്, ഗോൾഡ് സിറ്റിക്ക് സമീപം)
മനാമ: കാലിക്കറ്റ് ലൈവ് റെസ്റ്റോറൻറ്.
ഗുദൈബിയ: 17292124, 39951811 (ഒാർക്കിഡ്, യൂനിവേഴ്സൽ ഫുഡ് സെൻററിന് സമീപം)
ഈസ്റ്റ് റിഫ: 39142952 (ചാർേട്ടഡ് ബാങ്കിന് എതിർവശം)
സൽമാനിയ: 17233413 (സൽമാനിയ സ്റ്റേഡിയോ)
സൽമാനിയ: 17272434 (അൽദൈഫ് സ്റ്റുഡിയോ)
ഉമ്മുൽ ഹസം: 39299255,
33494845 (ബാേങ്കാക്ക് റെസ്റ്റോറൻറ്).
ഹമദ് ടൗൺ: 35640482, ബുദയ്യ: 34019848.
ഗുദൈബിയ, ഹൂറ, റാസ്റുമാൻ: 39102573, 39286872,
ഗുദൈബിയ: 32385668 (ഫാത്തിമ റെസ്റ്റോറൻറ്).
ഗുദൈബിയ: 33786534 (ബ്ലാക്ക് & ഗ്രീൻ റെഡിമെയ്ഡ്)
സെൻട്രൽ മാർക്കറ്റ്, ജിദാഫ്സ്,
സനാബിസ്: 35581018
ഹമദ് ടൗൺ, ആലി: 35640482.
വെസ്റ്റ് റിഫ, ഇൗസ്റ്റ് റിഫ: 39142952, 32280920
ഇസ ടൗൺ, ടൂബ്ലി, ജിദാലി: 39380829.
മനാമ, സൽമാനിയ: 39131680.
സൽമാബാദ്: 37701410
മുഹറഖ്: 36716024, തഞ്ച റെസ്റ്റോറൻറ്്്, 39690461.
ഗുഫൂൾ, സിൻജ്, മാഹൂസ്: 39219143.
സനദ്, മാമീർ: 39260913.
ജുഫൈർ, ഉമ്മുൽ ഹസം: 33971482.
ബുക്വാര: 39450396
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.