????? ????????? ???????? ????? ??????? ???????? ??????? ??.??? ??????? ??????????????

‘ഹാർമോണിയസ്​ കേരള 2019’ ലോഗോ പ്രകാശനം ചെയ്​തു

മനാമ: ‘ഗൾഫ്​ മാധ്യമം’ബഹ്​റൈൻ എഡിഷൻ 20 ാം വാർഷികത്തി​​െൻറ ഭാഗമായി ഏപ്രിൽ 12 ന്​ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ ക േരള 2019’യുടെ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപവത്​ക്കരണവും ജുഫൈർ പാർക്ക്​ ​റെജിസിൽ നടന്നു. ബഹ്​​ൈറനിലെ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഒരുമയുടെ ആഘോഷവും അതിരുകളില്ലാത്ത മാനവ ികതയുമാണ്​ ‘ഗൾഫ്​ മാധ്യമം’ ഹാർമോണിയസ്​ കേരളയിലൂടെ ലക്ഷ്യമിടുന്നതെന്ന്​ യോഗം ഉദ്​ഘാടനം ചെയ്​ത ‘ഗൾഫ്​ മാധ്യമം’റസിഡൻറ്​​ എഡിറ്റർ പി.​െഎ നൗഷാദ്​ പറഞ്ഞു.


1987 ജൂൺ ഒന്നിന്​ കോഴിക്കോട്​ വൈക്കം മുഹമ്മദ്​ ബഷീർ പ്രകാശനം ചെയ്​ത മാധ്യമം ദിനപത്രം നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ട്​ വളരുകയായിരുന്നു. 1999 ഏപ്രിൽ 16 ന്​ ബഹ്​റൈനിൽ നിന്ന് ‘ഗൾഫ്​ മാധ്യമം’പ്രവാസി മലയാളികൾക്കായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോപ്പോഴുണ്ടായ പിന്തുണ ആവേശം നൽകുന്നതായിരുന്നു. നൻമയും മൂല്ല്യവും ധാർമ്മികതയുമായിരുന്നു മുഖമുദ്ര. ജനകീയമാകാനും പ്രവാസി സമൂഹത്തി​​െൻറ ഉറച്ച ശബ്​ദമാകാനും ഗൾഫ്​ മാധ്യമത്തിന്​ കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത്​ ജനങ്ങൾക്കായി ആശ്വാസം എത്തിക്കാൻ പ്രവാസികളും ഏറെ കഠിനാദ്ധ്വാനം ചെയ്​തു.
ജനങ്ങൾക്കിടയിൽ അന്നുണ്ടായ ഒരുമയും സാഹോദര്യവും മറക്കാൻ കഴിയാത്തതാണ്​. ആ ഒരുമയുടെ തുടർച്ചയാണ്​ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കാൻ ​േപാകുന്ന ഹാർമോണിയസ്​ കേരളയുടെ ദൗത്യം.


ഹാർമോണിയസ്​ കേരളയുടെ വിജയത്തിന്​ എല്ലാ പ്രവാസി മലയാളികളുടെയും സഹകരണം ഉണ്ടാകണമെന്നും അ​േദ്ദഹം അഭ്യർഥിച്ചു. ചടങ്ങിൽ ഹാർമോണിയസ്​ കേരളയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ബഹ്​​ൈറൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, കെ.സി.എ. പ്രസിഡൻറ്​ സേവി മാത്തുണ്ണി, കെ.എസ്​.സി.എ പ്രസിഡൻറ്​ പമ്പാവാസൻനായർ, ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ, ​ കെ.എം.സി.സി പ്രസിഡൻറ്​ എസ്​.വി ജലീൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഒ.​െഎ.സി.സി ഗ്ലോബൽ സെക്രട്ടറി രാജുകല്ലുപുറം, ലോക കേരള സഭ അംഗം സി.വി.നാരായണൻ, വർഗീസ്​ കാരക്കൽ, ചന്ദ്രബോസ്, ,ജോൺ ​െഎപ്പ്, എസ്​.എൻ.സി.എസ്​ ചെയർമാൻ ഗോവിന്ദൻ, ഫ്രാൻസിസ്​ കൈതാരത്ത്,എബ്രഹാം ജോൺ,കെ.ജനാർദ്ദനൻ, കെ.ടി.സലീം, ലത്തീഫ്​ ആയഞ്ചേരി,ബഷീർ അമ്പലായി,റസാഖ്​ മൂഴിക്കൽ,പോൾഉറുവത്ത്, അഡ്വ.വി.കെ. തോമസ്​, നാസർ മഞ്ചേരി, ഷുക്കൂർ ലുലു ഹൈപ്പർമാർക്കറ്റ്​,അനസ്​ ബഷീർ കിംസ്, ഇ.കെ.സലീം, സി.ഖാലിദ്​, സി.മുഹമ്മദലി, റഫീക്ക്​ അബ്​ദുല്ല , ഷെമിലി പി ജോൺ, സംസ്​കൃതി ഭാരവാഹി പ്രവീൺ തുടങ്ങിയവർ സംബന്​ധിച്ചു.

Tags:    
News Summary - harmoniyos kerala 2019-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.