ആരോഗ്യ സേവനം മെച്ചപ്പെടുത്തൽ: പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍

മനാമ: ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണെന്ന് ആരോഗ്യ കാര്യ സുപ്രീ ം കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജന. ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘നാഷനല്‍ അതോറിറ്റി ഫോര്‍ ഹെല്‍ത് പ്രൊഫഷന്‍സ് ആൻറ്​ സര്‍വീസസി​’​​െൻറ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖല പരിശോധിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമായി ചെയ്​ത പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ വിശദീകരിച്ചു. ആരോഗ്യ സ്ഥാപനങ്ങളില്‍ സമയാസമയം പരിശോധനകള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിശ്​ചിത നിലവാരത്തിലാണെന്ന് ഉറപ്പു വരുത്തുകയും ചെയ്​തതായി അവര്‍ ചൂണ്ടിക്കാട്ടി.
2018ല്‍ ഇൗ മേഖലയില്‍ 30,261 പേരാണ് രജിസ്​റ്റര്‍ ചെയ്തത്. ഇത് 2017ല്‍ 28,000 പേരായിരുന്നു. ഹെല്‍ത് പ്രൊഫഷന്‍സ് ലൈസന്‍സിങ് വിഭാഗം 2,486 പേര്‍ക്ക് ലൈസന്‍സ് നല്‍കി. 2017 നേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഇതിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് 716 ആരോഗ്യ സേവന സ്ഥാപനങ്ങളാണ് രജിസ്​റ്റർ ചെയ്​തിട്ടുള്ളത്. 2017 ല്‍ ഇത് 671 എണ്ണമായിരുന്നു. 21 ആശുപത്രികള്‍, 95 ഹെല്‍ത് സ​​െൻററുകള്‍, 41 സ്പെഷ്യാലിറ്റി സ​​െൻററുകള്‍, 132 ക്ലിനിക്കുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. 697 പരിശോധനകള്‍ നടത്തുകയും 1450 നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്​തു. അതോറിറ്റിയില്‍ 3170 തരം മരുന്നുകളാണ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. 3391 ഒൗഷധങ്ങള്‍ക്ക് താല്‍ക്കാലിക അംഗീകാരം നല്‍കിയിട്ടുമുണ്ട്. രാജ്യത്ത് 263 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - Health Service , Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.