മനാമ: വാഹനമോടുമ്പോഴുണ്ടാകുന്ന കാറ്റിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് കണ്ടുപിടിച്ച് ഹൈസ്കൂൾ വിദ്യാർഥികൾ.
സൗരോർജം പോലെ തന്നെ വാഹനങ്ങൾ ഓടുമ്പോഴുണ്ടാകുന്ന കാറ്റും ഊർജകേന്ദ്രമായി ഉപയോഗിക്കാവുന്ന ഒന്നായി മാറുകയാണ് ഈ കണ്ടുപിടിത്തം. നിരത്തുകളിലെ വെളിച്ചത്തിനായി ഇതുപയോഗിക്കാൻ കഴിയുമെന്നാണ് വിദ്യാർഥികൾ അഭിപ്രായപ്പെടുന്നത്. അഹ്മദ് അബ്ദുശ്ശഹീദ്, ഈസ ഇബ്രാഹിം, രിദ അലി, മുഹമ്മദ് ഖഹ്താൻ, അഹ്മദ് അതിയ്യ എന്നീ വിദ്യാർഥികളാണ് കണ്ടുപിടിത്തവുമായി രംഗത്തുവന്നത്. മഹ്മൂദ് അബുൽ യസീദ് എന്ന അധ്യാപകനാണ് വിദ്യാർഥികളുടെ കണ്ടുപിടിത്തത്തിന് മേൽനോട്ടം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.