മനുഷ്യാവകാശ സംരക്ഷണം: അറബ് പാര്‍ലമെൻറി​ന് ഹമദ് രാജാവ് നന്ദി അറിയിച്ചു

അറബ് പാര്‍ലമ​​െൻറി​​​െൻറ പിന്തുണക്കും സഹായത്തിനും ബഹ്റൈന്‍ ഭരണകൂടവും ജനതയും ഏറെ കടപ്പെട്ടിരിക്കുന്നു
മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ പാര്‍ലമ​​െൻറി​​​െൻറ തെറ്റായ റിപ്പോര്‍ട്ട് തിരുത്തുന്നതിന് ശ്രമം നടത്തിയ അറബ് പാര്‍ലമ​​െൻറിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. 

അറബ് പാര്‍ലമ​​െൻറ്​  ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലും ശരിയായ അവസ്ഥ മനസിലാക്കിക്കൊടുക്കുന്നതിനുള്ള നടപടികളും ഏറെ പ്രശംസനീയമാണ്. 
അറബ് രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് പാര്‍ലമ​​െൻറി​​​െൻറ പിന്തുണക്കും സഹായത്തിനും ബഹ്റൈന്‍ ഭരണകൂടവും ജനതയും ഏറെ കടപ്പെട്ടിരിക്കുന്നു.

 ക്രിമിനല്‍ നടപടി ക്രമങ്ങളിലും കോടതി വ്യവഹാരങ്ങളിലും സുതാര്യമായ നടപടി ക്രമങ്ങളാണ് രാജ്യത്തുള്ളത്​. രാഷ്ട്രീയ പ്രേരിതമായി ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാറില്ലെന്നതും വ്യക്തമാണ്. 

എല്ലാവരുടെയും പൗരാവകാശവും സ്വാത്രന്ത്ര്യവും ഉറപ്പുവരുത്തുന്ന ഭരണഘടനയും നിയമ സംഹിതയുമാണ് ബഹ്റൈനിലുള്ളതെന്ന കാര്യവും ഇതര രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര വേദികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ അറബ് പാര്‍ലമ​​െൻറി​​​െൻറ ശ്രമം ഉപകരിക്കുമെന്നും രാജാവ് വ്യക്തമാക്കി. 

Tags:    
News Summary - HM King thanks Arab Parliament-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.